Firoz Kunnumparambil's Reaction On Charity Controversy<br />ചികിത്സയുമായി ബന്ധപ്പെട്ട സഹായതുക തര്‍ക്കത്തില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പടെ നാല് പേര്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ പ്രതികരണവുമായി ഫിറോസ് കുന്നംപറമ്പില്‍. സഹായം സ്വീകരിച്ച വര്‍ഷയുടെ അമ്മക്ക് ചികിത്സക്കായി അവരുടെ അക്കൗണ്ടില്‍ വന്നിരുന്ന സംഖ്യ ഹവാല പണമാണെങ്കില്‍ വര്‍ഷയുടെയും അമ്മയുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നും അതില്‍ വന്ന മുഴുവന്‍ സംഖ്യയും സര്‍ക്കാര്‍ കണ്ടുകെട്ടണമെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.
